Image

കുലശേഖരമംഗലം പി ഒ, വൈക്കം, കോട്ടയം ജില്ല – 686 608. ഇ-മെയിൽ: tdo@shrianjaneya.org.in മൊബൈൽ: 95392 15758

Image
പൂമുഖം
മഠം
അന്നദാനം
സങ്കടമോചനം
Image
Scrolling Image 1 Scrolling Image 2 Scrolling Image 3 Scrolling Image 4 Scrolling Image 5 Scrolling Image 6 Scrolling Image 7 Scrolling Image 1 Scrolling Image 2 Scrolling Image 3 Scrolling Image 4 Scrolling Image 5 Scrolling Image 6 Scrolling Image 7

കുടുംബസമൃദ്ധിയുടെ അനുഷ്ഠാനം

ക്ഷേത്രം

ശ്രീരാമ ശ്രീആഞ്ജനേയ ക്ഷേത്രം: ശ്രീരാമദേവനൊപ്പം തുല്യ പ്രാധാന്യത്തോടേയാണ് ഇവിടുത്തെ ഹനുമാൻ പ്രതിഷ്ഠ. രണ്ട് ശ്രീകോവിലുകൾ കൂടാതെ ആഞ്ജനേയസ്വാമിയുടെ മൂലവിഗ്രഹം പ്രത്യേകമായി പൂജിച്ച് വരുന്നു

ഋഷിപ്രോക്തമായ ഭാരതത്തിലെ സന്യാസപ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നെന്ന പെരുമയും ഇവിടുത്തെ പ്രത്യേകതയാണ്

സീതാപതിക്കും മാരുതിഭഗവാനും തുല്യപ്രാധാന്യമുള്ള കേരളത്തിലെ ക്ഷേത്രമാണ് ഈ പവിത്രഭൂമി

ഉപദേവതകൾ: ശിവൻ, ഗണപതി, നാഗരാജാവ്, നാഗയക്ഷി എന്നീ ഉപദേവതകളെ കൂടാതെ ശ്രീമഹാദേവിയെ ശാക്തേയധാരയിലെ ദക്ഷിണകാളിക സങ്കൽപ്പത്തിൽ ശ്രീകോവിലുണ്ടാക്കി പ്രതിഷ്ഠിച്ചിട്ടുണ്ട്


ഇടത് വശത്ത് / മുകളിൽ "ക്ഷേത്രം" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് കൂടുതലറിയാം

ജനകപുരി

ശരണാലയം: വീട്ടിൽ നിന്നും മാറി മറ്റൊരു കുടുംബമാണ് മുതിർന്ന വ്യക്തികൾക്കായി ജനകപുരിയിൽ ഒരുക്കിയിരിക്കുന്നത്. സന്തോഷദായകമായ അന്തരീക്ഷത്തിൽ സ്വന്തം വീടെന്ന പോലെ ആനന്ദമനുഭവിച്ച് സംസ്ഥാനത്തിൻറെ എല്ലാ ഭാഗങ്ങളിലുമുള്ളവർ ഒരു കുടുംബമായി ജനകപുരിയിൽ വാഴുന്നു


ഇടത് വശത്ത് / മുകളിൽ "ജനകപുരി" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് കൂടുതലറിയാം

അറിവുകൾ

ശാരംഗം മാസിക: ശ്രീരാമൻറെ വില്ലാണ് ശാരംഗം. ക്ഷേത്രസംബന്ധമായ വിശേഷദിവസങ്ങൾ, വഴിപാട് വിവരങ്ങൾ, ജനകപുരിയിൽ അന്നദാനം നടത്താൻ, ജീവിത പുരോഗതിക്ക് സഹായം തേടാൻ തുടങ്ങി മുനികുല പരമ്പരകളുടെ അമൂല്യമായ ജ്ഞാനസ്രോതസ്സുകളിലൂന്നിയ, ഇവിടുത്തെ പരിഹാര കർമ്മങ്ങളും പൌരാണിക ഭാരതീയ ജ്ഞാനങ്ങളും ശാരംഗത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു


ഇടത് വശത്ത് / മുകളിൽ "അറിവുകൾ" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് കൂടുതലറിയാം

സംഭാവന

ഞങ്ങളോടൊപ്പം കൈകോർക്കാം: അതിപുരാതനമായ ഭാരതീയ മുനികുലപരമ്പരകളുടെ മാർഗ്ഗം പിന്തുടർന്ന് ലോകക്ഷേമത്തിനായി പ്രവർത്തിക്കുന്നതാണ് മഠത്തിൻറെ പരമപാവനലക്ഷ്യം. സനാതനധർമ്മത്തിൻറെ അഭ്യുത്ഥാനത്തിനൊപ്പം സാധുജന സംരക്ഷണവുമാണ് ഇവിടെ നടക്കുന്നത്. ജീവിതപന്ഥാവിൽ ജനങ്ങൾ അനുഭവിക്കുന്ന സകലവിധ ദോഷങ്ങൾക്കും ശ്രീരാമചന്ദ്രപ്രഭുവിൻറെ ആജ്ഞാനുസൃതമായി ഹനുമാൻ സ്വാമി പരിഹാരം തരുന്നു

ഈ യാത്രയിൽ മഠത്തിനൊപ്പം സഹകരിച്ച് സ്വന്തം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം അശരണരായവർക്ക് നമുക്കാകും വിധം തണലേകാം


ഇടത് വശത്ത് / മുകളിൽ "സംഭാവന" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് കൂടുതലറിയാം

ഞങ്ങളോട് പറയൂ

തിരിച്ച് വിളിക്കാം

Image

©ആഞ്ജനേയ മഠം